KEAKWT
Welcome To

Kasaragod Expatriates Association

Kasaragod Expatriates Association (KEA) is a socio cultural group of individuals belonging to Kasaragod district of Kerala, currently located in Kuwait. KEA was established in 2004 for the welfare of the people of Kasaragod District in Kuwait and back in homeland.

During the past years, KEA could execute several humanitarian projects including charity, education of antidrug awareness among young generation and conducting few cultural events. Our welfare plan is always to extend a helping wing by taking care of other's needs by providing financial assistance to our members who are in emergency needs.
The organization is working in 7 areas under the K E A Central Committee. The day-to-day functions are carried forward by 7 committees includes Abbasiya, Kaitan, Kuwait City, Faheel, Salmiya, Riggai and Farwaniya area. The area committees are formed for every two years and organizing Arts, sports and cultural gatherings at regular intervals to develop the skills and abilities of the members and help them to grow as energetic citizens.


Get Ready For The

Membership

Have questions or need assistance?
Reach out to us easily through our online contact form.
We're here to support you every step of the way.

Contact Now

+965-99459896

This is carried out through our small loan program which shows our cooperation and mutual aid at difficult times. In addition, we have the family benefit scheme and medical assistance scheme for our members. We would also like to address about our assistance provided for some general issues that KEA comes across such as supporting our people for airfares, airport matters or any legal assistance required in solving personal and job related issues in Kuwait.

We have immense pleasure in letting our community know that we could provide our assistance only with the sincere support and financial aid from good-hearted individuals, Institutions, Business persons to whom we always are indebted for their gratefulness & thoughtfulness of our dedicated works.


കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡിന്റെ പ്രൗഡിയും പെരുമയും കാത്തുസൂക്ഷിക്കുന്ന ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ് പാ ട്രിയേറ്റ്സ് അസോസിയേഷൻ പത്തോളം പേർ ചേർന്ന് 2004-ൽ രൂപം നൽകിയ കൂട്ടായ്മ ഇന്ന്1500 ഓളം അംഗങ്ങളുമായി ഇരുപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രവർത്തനത്തിനുള്ള സൗകര്യത്തിനായി 7 ഏരിയകളിലായി ക്രോഡീകരിച്ചിരിക്കുന്നു. അംഗങ്ങൾക്കിടയിലെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കൂട്ടിയിണക്കുന്നതിനും സഹകരണങ്ങൾ ഏകോപിപ്പിക്കുന്നതിനും ആയി എല്ലാവർഷവും വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദാരിദ്ര്യം കൊണ്ട് പുക ഉയരാതെ പോയ അടുപ്പുകളിലും ആശുപത്രി വരാന്തകളിലും, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് ഇടയിലും സാന്നിധ്യമായി നാം ഉണ്ടായിരുന്നു. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള സാധനസാമഗ്രികളും, അത്യാവശ്യം വേണ്ടിയിരുന്ന ഷെൽട്ടറുകളും നാം നൽകി കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ മേഖലയിലെ അടിയന്തരമായ ആവശ്യങ്ങളിലേക്ക് ഒരു കൈത്താങ്ങ് നൽകിക്കൊണ്ടുള്ള നമ്മുടെ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. പലതുള്ളി പെരുവെള്ളം എന്ന വാക്കിനെ അന്വർത്ഥമാക്കിക്കൊണ്ട് നമ്മുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഒത്തുചേർന്നപ്പോൾ നമ്മുടെ ലക്ഷ്യം എളുപ്പത്തിൽ പൂർത്തീകരിക്കാൻ ആയി എന്നതാണ് യാഥാർത്ഥ്യം.


നാടിന്റെ വേദനകളിലും വിഷമങ്ങളിലും കൈകോർക്കുന്നതോടൊപ്പം തന്നെ പ്രവാസത്തിന്റെ കനലുകളിൽ നിസ്സഹാരായി പോകുന്ന നമ്മുടെ അംഗങ്ങൾക്കുള്ള സഹായഹസ്തവുമായി കെ ഇ. എ, പി.ആർ.ഒ വകുപ്പും സദാ പ്രവർത്തനനിരതമാണ്. നിയമ കുരുക്കിലും രോഗശയ്യയിലും പെട്ടുപോകുന്നവർക്ക് എല്ലാവിധ സഹായവും സംഘടന നൽകുന്നു. ആഡംബരത്തിന്റെ പറുദീസ എന്ന പേരുകേട്ട ഈ ഗൾഫ് മണ്ണിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന നമ്മുടെ അംഗങ്ങൾക്ക് പലിശരഹിത വായ്പയായി ചെറിയ സഹായം നൽകുവാൻ സാധിക്കുന്നു എന്നുള്ളത് സംഘടനയുടെ പ്രവർത്തനത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് . കൊറോണക്കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ സംഘടനയുടെ ചീഫ് പാട്രൻ ശ്രീ സഹീർ തൃക്കരിക് പൂരിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഏഴോളം ഏരിയ കമ്മിറ്റികളിലായി പ്രവർത്തനസജ്ജമായ നമ്മുടെ പ്രവർത്തകർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകൾ, കലാപ്രദർശനങ്ങൾ, കലാ - കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ മുതലായവ അംഗങ്ങൾക്ക് ഏറെ ഗുണകരമായിട്ടുണ്ട് എന്നുള്ളത് വളരെ ശ്രദ്ധേയമായിട്ടുള്ള കാര്യമാണ് എല്ലാറ്റിനും കൂടെ നിൽക്കുന്ന നമ്മുടെ അഡ്വൈസറി ബോർഡും, കർമ്മനിരതരായ പ്രവർത്തകരും, കൈനീട്ടവുമായി നമ്മളോടൊപ്പം ചേർന്ന് നിൽക്കുന്ന അഭ്യുദയകാംക്ഷികൾക്കും സ്നേഹപൂർവ്വം നന്ദി ഈ അവസരത്തിൽ അറിയിക്കുകയാണ്. കാസർഗോഡ് ജില്ലക്കാരായ എല്ലാ പ്രവാസികളും ഈ കൂട്ടായ്മയുമായി കൈകോർത്തുകൊണ്ട് മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ന് നാം മറ്റുള്ളവർക്ക് വേണ്ടി കൈകോർക്കുമ്പോൾ നാളെ ഏതെങ്കിലും ഒരു കൈ നമുക്കായി കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ കാസർഗോഡ് ജില്ലാ അസോസിയേഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുള്ള പ്രയാണം തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഓർമകൾക്ക് മുൻപിൽ പ്രണാമം

കാസർകോട് ജില്ലാ അസോസിയേഷൻ കെ.ഇ എ കുവൈറ്റിന്റെ സ്ഥാപക നേതാവും, കുവൈറ്റ് മലയാളി സമൂഹത്തിന്റെ ഏറെ പ്രിയപ്പെട്ട സാമൂഹിക സാംസ്കാരിക നേതാവുമായിരുന്ന, സംഘടനയുടെ ആജീവനാന്ത മുഖ്യ രക്ഷാധികാരിയായിരിക്കെ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞു പോയ നമ്മുടെയെല്ലാം പ്രിയങ്കരനായ മർഹൂം സഗീർ തൃക്കരിപ്പൂർ സാഹിബിന്റെ പാവന സ്മരണക്ക് മുന്നിൽ പ്രാർത്ഥനയോടെ, കെ.ഇ.എ കുവൈറ്റ്‌.


Kea Kuwait

News & Blogs

KEA ഓണം 2025

Kea ഓണം 2025 പാകിസ്ഥാൻ ഓക്സ്ഫോർഡ് സ്കൂൾ അബ്ബാസിയ 17-10-2025 വെള്ളി 8am to 5pm

Read More

സിറ്റി ഏരിയ രക്തദാന ക്യാമ്പ്

NB: *രക്തം ദാനം ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് ബദ്ർ മെഡിക്കൽ സെന്ററിൽ ഏതൊര...

Read More

ഖൈത്താൻ ഏരിയ ബാഡ്മിന്റൺ

???? *Kasaragod Expatriates Association (KEA) Kuwait* ???? ???????? *KEA Open Badminton Tournament 2025 by KEA Khaitan Area* ???????? _*Open for all badminton players in Kuwait (Intermediate & L...

Read More

ഖൈത്താൻ ബാഡ്മിന്റൻ

കെ ഇ എ ഖൈത്താൻ ഏരിയ ബഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. കെ ഇ എ ഖൈത്താൻ ...

Read More

കെ ഇ എ മെട്രോ മെഡിക്കൽ ക്യാമ്പ്

കുവൈറ്റ് സിറ്റി കെ. ഇ. എ. & മെട്രോ *മെഗാ മെഡിക്കൽ ക്യാമ്പ്* സംഘടിപ്പിച്ചു ക...

Read More

ഫഹാഹീൽ ഫുട്ബോൾ

കെ ഇ എ കെ ഫഹാഹീൽ ഫുടബോൾ ടൂർണമെന്റ് മൽഹാർ F C ചാമ്പ്യന്മാർ കാസറഗോഡ് എക്സ്പ്...

Read More